ഒരു സ്വപ്നം 
അന്തി മാനത്തെ സിന്ധൂര തിലകമായ് 
അരുണന്‍ മറയുവാനായങ്ങോരുങ്ങവേ 
നീ നിറഞ്ഞ ഓരോമല്‍ കിനാവിന്റെ 
പടിയതൊന്നിലായ് ഞാനിരുന്നീടുന്നു 
വരിക കഞ്ചുകം നീക്കിയെന്‍ മുന്നില്‍ നീ 
നേര്‍ത്ത ഒരന്തി കുളിര്‍കാറ്റു പോലവേ 
നീളെ നീയെന്നില്‍ വീശി നീങ്ങീടുമ്പോള്‍ 
ഈറന്‍ ആവട്ടെ എന്നുടെ മോഹങ്ങള്‍ 
ഇരുള്‍ പരക്കുന്നോരെന്‍ മന മുറ്റത്ത് 
നറു വെളിച്ചമായ്  നീ നിറഞ്ഞിടവെ 
ഇല്ല തെല്ലുമേ ഭീതി  എനിക്കുള്ളില്‍ 
എന്റെ മോഹത്തിന്‍ താഴുകള്‍ നീക്കുവാന്‍ 
മഞ്ഞു വീണു തുടങ്ങുന്ന രാവിതില്‍ 
വരികൊരു സ്നേഹ കംബളമായി  നീ 
കുളിര് നീക്കിയെന്‍ ചിന്തയില്‍ തീ -
പകര്‍ന്നലസമൊന്നായി തീരുക നാമിനി 
നല്ലത്
ReplyDeleteവാക്കുകള്‍ ചേര്‍ത്തും ഒഴിവാക്കിയും അല്പം കൂടെ മിനുക്കാം