Saturday 28 May 2011

ദീപം: ഞാന്‍ ഒരു പളുങ്ക് പാത്രമായിരുന്നുമനോഹരമായി ചിത്രവേ...

ദീപം: ഞാന്‍ ഒരു പളുങ്ക് പാത്രമായിരുന്നുമനോഹരമായി ചിത്രവേ...: "ഞാന്‍ ഒരു പളുങ്ക് പാത്രമായിരുന്നു മനോഹരമായി ചിത്രവേല ചെയ്ത തിളങ്ങുന്ന ഒരു പളുങ്ക് പാത്രം അലമാരയിലെ അലങ്കാരം ആയി ഇരുന്ന് ഞാന്‍ മടുത്തു........."
ഞാന്‍ ഒരു പളുങ്ക് പാത്രമായിരുന്നു
മനോഹരമായി ചിത്രവേല ചെയ്ത തിളങ്ങുന്ന ഒരു പളുങ്ക് പാത്രം അലമാരയിലെ അലങ്കാരം ആയി  ഇരുന്ന് ഞാന്‍ മടുത്തു....... എന്റെയുള്ളില്‍ ഭൂമിയിലെ വിവിധ നിറങ്ങള്‍ ലയിച്ച ദ്രാവകങ്ങള്‍ നിറയുന്നതും നുരയുന്നതും ഞാന്‍ അലമാരയിലിരുന്നു സ്വപ്നം കണ്ടു ... സ്വപ്നങ്ങളാവട്ടെ അലമാരയുടെ ചില്ലുകൂടിന്നിപ്പുറം കെട്ടികിടന്ന്‌ മലിനമായി ....ആരോ ഒരാള്‍ എന്നെ പുറത്തെടുത്തു ..തേച്ചു മിനുക്കി ... പക്ഷെ എന്റെ സ്വപ്നം അലമാരയുടെ പൊടിപിടിച്ച മൂലയില്‍ നിന്നും നിറമുള്ള ദ്രാവകങ്ങള്‍ നിറച്ച കുപ്പികളിലേക്കു കുടിയേറിയിരുന്നു ... ഒരു കുതിപ്പ് ,,... എന്റെ ഹൃദയം തകര്‍ന്നു ... ഞാന്‍ കുറെ ചില്ല് കഷ്ണങ്ങളായി നിലത്തു ചിതറി കിടന്നു...



Wednesday 18 May 2011

ഇന്നലെ  ഞാന്‍ എന്റെ ഹൃദയം വെറുതെ ഒന്ന് തുറന്നു നോക്കി ... അതില്‍ നീ മറന്നു  വെച്ച മയില്‍‌പീലി തുണ്ട് ... നിന്റെ കിനാവിലേക്ക് നടന്നെത്തുവാന്‍ ഞാന്‍ ഉതിര്‍ത്ത വിയര്‍പ്പു മണികള്‍ ...........അടങ്ങാതെ അമര്‍ന്നു പോയ മോഹങ്ങളുടെ ചിപ്പികള്‍ .... ഒരു വേനലിന്നരുതിയില്‍  പരസ്പരം ഉതിര്‍ത്ത നിശ്വാസ കുളിര് ....... കാണുന്ന മാത്രയില്‍ ഉയര്‍ന്നു പോവുന്ന നെഞ്ഞിടിപ്പിന്റെ ശമിക്കാത്ത താളം..നിന്റെ നിസ്സംഗതയുടെ മഞ്ഞനിറം .... എന്റെ നിരാശയുടെ നരച്ച പൂക്കള്‍ ...ഞാന്‍ ഹൃദയം അടച്ചു .... എറിഞ്ഞു ഉടയ്ക്കുവാന്‍ ആവില്ലല്ലോ...   

Tuesday 17 May 2011

ദീപം: thonnalukal

ദീപം: thonnalukal: "ഞാന്‍ ഒരു സുന്ദരി ആയിരുന്നെന്കിലെന്നു എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് ...... ചിലപ്പോഴാവട്ടെ നിക്കോളാസ് എന്ന് പേരുള്ള ഒരാളെ ഗാഡമായി പ്രേമ..."

thonnalukal

ഞാന്‍ ഒരു സുന്ദരി ആയിരുന്നെന്കിലെന്നു എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് ......  ചിലപ്പോഴാവട്ടെ നിക്കോളാസ് എന്ന് പേരുള്ള ഒരാളെ ഗാഡമായി പ്രേമിക്കണമെന്നു തോന്നും ... സ്നേഹത്തിന്റെ മൂര്‍ധന്യത്തില്‍ അയാളെ നിക്കി എന്നൂ  വിളിക്കണമെന്ന് തോന്നും  ..... മോഹിപ്പിക്കുന്ന ചുവപ്പുമായി വഴിയരികില്‍ നില്‍ക്കുന്ന ഗുല്‍മോഹര്‍ മരങ്ങള്‍ക്ക് താഴെ അയാളുമായി ഒന്നിച്ചു നില്കണമെന്നു തോന്നാറുണ്ട് .....ഉച്ചവെയില്‍ കടന്നു വരുന്ന നിഴലുകള്‍ എന്ന

ammudeepamblogspot.com

Thursday 12 May 2011

ഞാന്‍ ഒരു പളുങ്ക് പാത്രം ആയിരുന്നു ..... മനോഹരമായി ചിത്രവേല ചെയ്ത പളുങ്കുപാത്രം..................

Wednesday 11 May 2011

ഞാന്‍ കറുത്തിട്ടാണ് ... കറുത്ത കവിളുകളും കണംകാലുകളും  ഉള്ള ഒരു കറുമ്പി...അത് കൊണ്ട് തന്നെ എന്റെ പിറകെ കൂര്‍ത്ത നോട്ടങ്ങളുടെ അമ്പു മഴ ഉണ്ടാവാറില്ല ...നിറക്കൂട്ടുകള്‍ ഇല്ലാത്ത എന്റെ കുപ്പായത്തിന്റെ മുന്നിലും പിന്നിലും ശൂന്യത പടര്‍ന്നു കിടന്നു ............... അതുകൊണ്ടാവാം എന്റെ മുന്നിലെതുന്നുവരുടെ മുഖത്തെ നീല ഞരമ്പുകള്‍ പിടയ്കാതിരുന്നതും ശ്വാസ -ത്തിനു വിടവ് ഉണ്ടാവാതിരുന്നതും...എന്റെ വിരലുകളില്‍ നിന്നും ........... കവിളുകളില്‍ നിന്നും കാത്തിരിപ്പിന്റെ ശക്തി വാര്‍ന്നു പോയിരിക്കുന്നു .......... അതുകൊണ്ട് തന്നെ ഞാന്‍ എന്റെ സ്വപ്നങ്ങളിലെ കുതിരയെ ചങ്ങലയ്കിട്ടില്ല 

deepamblogspot.com