പറയുവാനാവാതെ
പകരുവാനാവാതെ
ഒരു വാത്സല്യ കടല്‍
ഉള്ളില്‍ ഇരമ്പിയപ്പോഴാണ്
ഒരു മകളുണ്ടായിരുന്നെന്കിലെന്നു
അവള്‍ക്കു തോന്നിയത്......
ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയിലേയ്ക്കു
എകാന്തതയിലെയ്ക്ക്...
ഇരുളിലേയ്ക്കു ...
കുഞ്ഞുപുഞ്ചിരിയുടെ വെളിച്ചവുമായി
മകള്‍ കടന്നു വരുന്നത്
അവള്‍ കിനാവ് കണ്ടു തുടങ്ങിയത് .....
പക്ഷേ അപ്പോഴേയ്ക്കും
പടി ഇറങ്ങി പോവുന്ന യൌവ്വനം
തന്റെ ശരീരത്തിലെ
കാണാ കാഴ്ചകളുടെ ലോകം മറയ്ക്കുന്നതും,
നഷ്ടപ്പെടാത്ത വിശുദ്ധികള്‍
പരിഹസിച്ചു ചിരിക്കുന്നതും
അവള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ....
അലയടിച്ച കണ്ണീര്‍ പ്രവാഹത്തെ
കരളില്‍ ഒതുക്കി
മകളെന്ന മോഹത്തെ
മനസ്സില്‍ അടക്കി
ഉറങ്ങാന്‍ കിടക്കുമ്പോള്‍
നഷ്ടബോധതിന്നിപ്പുറം
ഉയരുന്ന തേങ്ങല്‍ മാത്രം
അവള്‍ക്ക് അടക്കുവാനായില്ല ....
അന്ന് രാവില്‍...
അവള്‍ കണ്ട കിനാവില്‍
അവള്‍ അമ്മ ആയിരുന്നു
ലോകത്തിന്റെ അമ്മ
സകലതിന്റെയും അമ്മ .....
നന്നായിട്റ്റ് എഴുതി ചേച്ചി ....സ്വപ്നങ്ങള്‍ ..ചിലത് സത്യമാകാറുണ്ട് ...
ReplyDeleteപടി ഇറങ്ങി പോവുന്ന യൌവ്വനം
തന്റെ ശരീരത്തിലെ
കാണാ കാഴ്ചകളുടെ ലോകം മറയ്ക്കുന്നതും,
നഷ്ടപ്പെടാത്ത വിശുദ്ധികള്‍
പരിഹസിച്ചു ചിരിക്കുന്നതും ഈ വരികള്‍
ഒത്തിരി ഇട്ഷട്ടായി ..
പിന്നെ ഫോണ്ട് ബോള്‍ഡ് മാറ്റുക ...വലുപ്പവും മാറ്റു praview നോക്കി സേവ് ചെയ്യുക
സ്നേഹത്തോടെ ..
പ്രദീപ്
നന്നായി.നല്ല കവിത.ആശംസകള്‍ !
ReplyDeletethank u sir
Deleteജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയിലേയ്ക്കു
ReplyDeleteഎകാന്തതയിലെയ്ക്ക്...
ഇരുളിലേയ്ക്കു .....
thank u
Deleteഉദരത്തില്‍ ജീവന്റെ തുടിപ്പ്...
ReplyDeleteകൈവെച്ചു നോക്കുമ്പോള്‍
ഒരു അനക്കം..
കുറെ കഴിയുമ്പോള്‍ എന്‍റെ വയറിന്റെ ഭിത്തിയില്‍
കുഞ്ഞിക്കാല് കൊണ്ടൊരു തോഴി..
ആശ്ചര്യത്തില്‍ അത് അതിന്റെ
അച്ഛനെ കാണിക്കുമ്പോള്‍
ആ കണ്ണുകളില്‍ വിരിയുന്ന കൗതുകം.
ഒടുവില്‍ എന്‍റെ വയറില്‍ ഒരുമ്മ
ഞാനും കുഞ്ഞും പകുത്തെടുക്കുന്ന ആദ്യ സ്നേഹം.
പത്താം മാസം
കരച്ചിലായി എത്തുന്ന
അതിഥി .....
തൊണ്ട കീറി കരയുന്ന വാവയുടെ
വായിലേക്ക് എന്‍റെ സ്തനധയത്തിലെ അമൃത മഴ.....
പാല്‍ പല്ല് മുളക്കുമ്പോള്‍ വാവയുടെ
പല്‍കടിയില്‍ ഞെരിഞ്ഞു എന്‍റെ മുല കണ്ണുകള്‍.
എപോഴും കിടക്കിയില്‍ മൂത്രമൊഴിച്ചു
എന്നെ ദേഷ്യം പിടിപ്പിക്കുന്ന വാവ.
എന്‍റെ മോതിര വിരലിന്റെ നുള്ള് വേദനയില്‍
ചെവിക്കുട ചുവപ്പിച്ചു കരച്ചില്‍.
വാരി എടുത്തു ഉമ്മ കൊടുത്ത്
മാറോട് ചേര്‍ത്തു വീണ്ടും ഉമ്മകള്‍ ..
ബേബി സോപ്പിന്റെ മണമുള്ള പകലുകള്‍..........
ഇനി ഞാന്‍ ഈ സ്വപ്നം
വില്‍ക്കുകയാണ്
കുറെ നാളായി
ഞാന്‍ താലോലിച്ച
ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നം
thank u very much sir
Delete