.........
കാഞ്ചന ചാരുതേ നിറദീപ തെളിമയില്‍
കനവില്‍ നിറയുന്ന ചേലൊത്ത കണ്മണീ
കരിമിഴി കടക്കണ്ണില്‍ മയങ്ങും മോഹത്തിന്‍
കാഞ്ചന ചൂണ്ടയില്‍ കൊരുത്തതെന്‍ ഹൃദയം..........
കസ്തൂരി മണമോലും കാര്‍കൂന്തല്‍ സമൃദ്ധിയില്‍
കാര്‍ത്തിക വിളക്ക് പോല്‍ തെളിയുന്നു നിന്നാസ്യം
കണ്ണില്‍ വിളക്കുള്ള എന്‍ കസ്തൂരിമാനിനെ
കണ്പാര്‍ക്കുവാനായി കാത്തിരിപ്പാണ് ഞാന്‍
പ്രിയതമേ നിന്നെ പിരിഞ്ഞൊരുനേരമെന്‍
പ്രാണന്റെ ചക്രം നിലയ്ക്കുന്നതു പോലെ
പ്രണയത്തിന്‍ എരിതീയില്‍ വേവുന്ന ഹൃദയത്തില്‍
പ്രാര്‍ത്ഥന തന്‍ നാദം തേന്മഴ തൂവുന്നു .......
ഇന്നീ വനികയില്‍ കല്‍ വിളക്കിന്‍ ചാരെ
ഇന്ദുമുഖീ നിന്നെ കാത്തിരിപ്പാണ് ഞാന്‍
ഇനിയെത്ര നിമിഷങ്ങള്‍ സമാഗമ വേളയ്ക്കായ്
ഇല്ലെന്നില്‍ അല്‍പ്പം ക്ഷമഎന്റെ ശാരികേ
അഴകേ നിനക്കായി പ്രണയത്തിന്‍ പവിഴങ്ങള്‍
ആയിരം സൂക്ഷിക്കും ആഴിയാണിന്നു ഞാന്‍
അലകളിലോരായിരം പ്രണയ സന്ദേശങ്ങള്‍
ആവേശപൂര്‍വ്വം നിനക്കായി കുറിപ്പു ഞാന്‍
വിണ്ണിനെ വെന്‍ കടലാക്കുന്ന അമ്പിളി
വന്നെത്തി നോക്കവേ ഉഴരുന്നോരാഴി പോല്‍
വാര്തിന്കളെ നിന്‍ മുഖമൊന്നു വാടിയാല്‍
വ്യകുലമാകുന്നു വെറുതെയെന്‍ മാനസം
ചുണ്ടിലെ പൂന്തേന്‍ ചിരിയുമായോമാലാള്‍
ചാരത് വന്നങ്ങു ചേര്‍ന്ന് നിന്നീടവേ
ചാരുതയാര്‍ന്നോരായിരം മഴവില്ല്
ചന്ദ്രികേ എന്നില്‍ തെളിയുന്നത് പോലെ
വരികൊരു ശലഭമായ് നീയെന്റെ മാനസ
വനികയില്‍ തീര്‍ത്തൊരു പൂന്തേന്‍ വിരുന്നിനായ്
വര്‍ണ്ണ സ്വപ്നങ്ങളാല്‍ കൊരുത്തൊരു പൂമാല
വാസന്തമേ നിന്നെ ചാര്‍ത്തിചിടട്ടെ ഞാന്‍
എന്നോമാലാളുടെ സീമന്ത രേഖയില്‍
എന്ന് ഞാന്‍ ചാര്‍തിക്കും എന്‍ സ്നേഹ കുംകുമം
എന്ന് നീയണിയുമീ വരണമാല്യം പ്രിയേ
എന്നാണ് ച്ചുറ്റുകീ സ്നേഹത്തിന്‍ പുടവ നീ
നിനക്കായി ഞാനെന്റെ പ്രാണന്‍ സമര്‍പ്പിക്കാം
നിര്മാലമായോരെന്‍ സ്നേഹം സമര്‍പ്പിക്കാം
നന്ദിയ്യായ് എകുമോ എന്‍ പ്രിയ ഗായികേ
നിന്‍ പ്രേമ വനിയിലെ പൂവുകളായിരം
കാഞ്ചന ചാരുതേ നിറദീപ തെളിമയില്‍
കനവില്‍ നിറയുന്ന ചേലൊത്ത കണ്മണീ
കരിമിഴി കടക്കണ്ണില്‍ മയങ്ങും മോഹത്തിന്‍
കാഞ്ചന ചൂണ്ടയില്‍ കൊരുത്തതെന്‍ ഹൃദയം..........
കസ്തൂരി മണമോലും കാര്‍കൂന്തല്‍ സമൃദ്ധിയില്‍
കാര്‍ത്തിക വിളക്ക് പോല്‍ തെളിയുന്നു നിന്നാസ്യം
കണ്ണില്‍ വിളക്കുള്ള എന്‍ കസ്തൂരിമാനിനെ
കണ്പാര്‍ക്കുവാനായി കാത്തിരിപ്പാണ് ഞാന്‍
പ്രിയതമേ നിന്നെ പിരിഞ്ഞൊരുനേരമെന്‍
പ്രാണന്റെ ചക്രം നിലയ്ക്കുന്നതു പോലെ
പ്രണയത്തിന്‍ എരിതീയില്‍ വേവുന്ന ഹൃദയത്തില്‍
പ്രാര്‍ത്ഥന തന്‍ നാദം തേന്മഴ തൂവുന്നു .......
ഇന്നീ വനികയില്‍ കല്‍ വിളക്കിന്‍ ചാരെ
ഇന്ദുമുഖീ നിന്നെ കാത്തിരിപ്പാണ് ഞാന്‍
ഇനിയെത്ര നിമിഷങ്ങള്‍ സമാഗമ വേളയ്ക്കായ്
ഇല്ലെന്നില്‍ അല്‍പ്പം ക്ഷമഎന്റെ ശാരികേ
അഴകേ നിനക്കായി പ്രണയത്തിന്‍ പവിഴങ്ങള്‍
ആയിരം സൂക്ഷിക്കും ആഴിയാണിന്നു ഞാന്‍
അലകളിലോരായിരം പ്രണയ സന്ദേശങ്ങള്‍
ആവേശപൂര്‍വ്വം നിനക്കായി കുറിപ്പു ഞാന്‍
വിണ്ണിനെ വെന്‍ കടലാക്കുന്ന അമ്പിളി
വന്നെത്തി നോക്കവേ ഉഴരുന്നോരാഴി പോല്‍
വാര്തിന്കളെ നിന്‍ മുഖമൊന്നു വാടിയാല്‍
വ്യകുലമാകുന്നു വെറുതെയെന്‍ മാനസം
ചുണ്ടിലെ പൂന്തേന്‍ ചിരിയുമായോമാലാള്‍
ചാരത് വന്നങ്ങു ചേര്‍ന്ന് നിന്നീടവേ
ചാരുതയാര്‍ന്നോരായിരം മഴവില്ല്
ചന്ദ്രികേ എന്നില്‍ തെളിയുന്നത് പോലെ
വരികൊരു ശലഭമായ് നീയെന്റെ മാനസ
വനികയില്‍ തീര്‍ത്തൊരു പൂന്തേന്‍ വിരുന്നിനായ്
വര്‍ണ്ണ സ്വപ്നങ്ങളാല്‍ കൊരുത്തൊരു പൂമാല
വാസന്തമേ നിന്നെ ചാര്‍ത്തിചിടട്ടെ ഞാന്‍
എന്നോമാലാളുടെ സീമന്ത രേഖയില്‍
എന്ന് ഞാന്‍ ചാര്‍തിക്കും എന്‍ സ്നേഹ കുംകുമം
എന്ന് നീയണിയുമീ വരണമാല്യം പ്രിയേ
എന്നാണ് ച്ചുറ്റുകീ സ്നേഹത്തിന്‍ പുടവ നീ
നിനക്കായി ഞാനെന്റെ പ്രാണന്‍ സമര്‍പ്പിക്കാം
നിര്മാലമായോരെന്‍ സ്നേഹം സമര്‍പ്പിക്കാം
നന്ദിയ്യായ് എകുമോ എന്‍ പ്രിയ ഗായികേ
നിന്‍ പ്രേമ വനിയിലെ പൂവുകളായിരം
നല്ല കവിത
ReplyDeletenannaayirikkunnu ..
ReplyDeleteashmsakal....