Friday, 27 July 2012


നിശബ്ദതയ്ക്കും ഇരുട്ടിനുമൊപ്പം
 ഞാനുറങ്ങുന്ന  കിടപ്പു മുറിയില്‍
നിന്റെ നിഴല്‍ വീഴുവാനായി മാത്രം
ഞാനെന്റെ ഹൃദയത്തിലൊരു
ദീപം തെളിച്ചു വെച്ചു........

ഇന്നലെ നീ വലിച്ചെറിഞ്ഞ ഒരു പുഞ്ചിരി പൂവ്
എന്റെ മുറ്റത്ത്‌ ആണ് വന്നു വീണത്....
എന്ത്  കൊണ്ടോ അതിനു നിന്റെ മുഖത്ത് വിടര്‍ന്നു
നില്‍ക്കുമ്പോഴുള്ള മഞ്ഞ നിറമായിരുന്നില്ലാ.....

Wednesday, 25 July 2012


സൗഹൃദം

എന്റെആഗ്രഹങ്ങള്‍നീര്‍ക്കുമിളകള്‍പോലായിരുന്നു
കഷ്ടകാലത്തിന്റെതുറന്നിട്ടവാതിലിന്നപ്പുറം
അവയ്ക്ക്കനത്തഭ്രഷ്ട്ട്കല്‍പ്പിക്കപ്പെട്ടിരുന്നു
എന്റെനിരാശകനത്തഅന്ധകാരംപോലായിരുന്നു
ഏകാന്തതയുടെഅടച്ചിട്ടജാലകങ്ങള്‍ക്കുള്ളില്‍
അവഎന്നെശ്വാസംമുട്ടിച്ചുകൊണ്ടിരുന്നു
അപ്പോഴാണ്‌......
കഷ്ട്ടകാലത്തിന്റെവാതില്‍കടന്നു
അന്ധകാരത്തില്‍വിടവുകള്‍ തീര്‍ത്തു
ഒരു തരി വെട്ടമായിനീഎന്നിലേയ്ക്ക് വന്നത്
തണുത്തുറഞ്ഞ എന്റെ മൌനത്തെ മുറിച്ച്
അന്ത രംഗങ്ങളില്‍ സൌരഭ്യം നിറച്ച്
നനുത്ത പനിനീര്‍ പ്പൂവ് പോലെ നിന്റെ സൗഹൃദം
ജീവിത താളുകളില്‍ നിറമുള്ള ചിത്രങ്ങള്‍ വരച്ച്‌
നെടുവീര്‍പ്പിനും കണ്ണീരിനും ഉത്തരമായി
നിറഞ്ഞു കവിഞ്ഞ സ്നേഹപ്പുഴ പോലെ
തണുത്ത പുലരിയിലെമാറാത്ത ആലസ്യം പോലെ
നിന്റെ സൗഹൃദം എന്നില്‍ സുഖം പകരുന്നു
ഇന്ന് സ്നേഹമായ് തണലായ്‌ പ്രത്യാശയായി
അതെന്നില്‍ തിമിര്‍ത്തു പെയ്തു കൊണ്ടിരിക്കുന്നു

Tuesday, 17 July 2012അവഗണന 


എന്റെ സമീപത്ത് ഇരുന്നപ്പോഴെല്ലാം 
നിന്റെ നിറ മൌനങ്ങളാണ്
എന്നോട് സംവദിച്ചത്...... 
എന്റെ കണ്ണിലെ സ്വപ്നങ്ങളോ 
വാക്കുകളിലെ സ്നേഹമോ..
ഒരിക്കലും നിന്നെ ഉണര്‍തിയിരുന്നില്ല
ഒന്നിച്ചു  ഒഴുകുവാന്‍ മോഹിച്ചപ്പോഴെല്ലാം 
ചുറ്റു മതിലുകള്‍ തീര്‍ത്തു 
നീ എന്റെ ഹൃദയത്തെ തനിച്ചാക്കി 
രഹസ്യം പറഞ്ഞു നിന്നിലെയ്ക്ക്  അണഞ്ഞ 
എന്റെ കിനാ കിളികളെ
ഉണക്കിലയെപ്പോലെ നീ പറത്തി കളഞ്ഞു
നിന്നെ കാണുമ്പോഴെല്ലാം 
എന്നില്‍ പെയ്തൊഴിയുന്ന കാലവര്‍ഷം 
നീ കണ്ടില്ലെന്നു നടിച്ചു... 
നിന്റെ വാക്കുകള്‍ എന്നിലേയ്ക്ക് വരുമ്പോള്‍ 
അപരിചിതര്‍ക്ക് നേരെ എന്ന പോല്‍ 
അളവും കനവും സൂക്ഷിച്ചു... 
 എന്നിട്ടും........
എന്റെ ഓരോ വാക്കും 
ഒരു തൂവല്‍ കണക്കാണ് 
നിന്നിലെയ്ക്ക് പറന്ന് എത്തിയിരുന്നത് ...
എങ്കിലും........
വെയില്‍ ഉറങ്ങുമീ നാട്ടു വഴിയില്‍ 
ഓരോ സായഹ്നത്തിലും 
നിന്റെ വരവ് ഞാന്‍ പ്രതീക്ഷിക്കുന്നു ..

അവഗണന 


എന്റെ സമീപത്ത് ഇരുന്നപ്പോഴെല്ലാം 
നിന്റെ നിറ മൌനങ്ങളാണ്
എന്നോട് സംവദിച്ചത്...... 
എന്റെ കണ്ണിലെ സ്വപ്നങ്ങളോ 
വാക്കുകളിലെ സ്നേഹമോ..
ഒരിക്കലും നിന്നെ ഉണര്‍തിയിരുന്നില്ല
ഒന്നിച്ചു  ഒഴുകുവാന്‍ മോഹിച്ചപ്പോഴെല്ലാം 
ചുറ്റു മതിലുകള്‍ തീര്‍ത്തു 
നീ എന്റെ ഹൃദയത്തെ തനിച്ചാക്കി 
രഹസ്യം പറഞ്ഞു നിന്നിലെയ്ക്ക്  അണഞ്ഞ 
എന്റെ കിനാ കിളികളെ
ഉണക്കിലയെപ്പോലെ നീ പറത്തി കളഞ്ഞു
നിന്നെ കാണുമ്പോഴെല്ലാം 
എന്നില്‍ പെയ്തൊഴിയുന്ന കാലവര്‍ഷം 
നീ കണ്ടില്ലെന്നു നടിച്ചു... 
നിന്റെ വാക്കുകള്‍ എന്നിലേയ്ക്ക് വരുമ്പോള്‍ 
അപരിചിതര്‍ക്ക് നേരെ എന്ന പോല്‍ 
അളവും കനവും സൂക്ഷിച്ചു... 
 എന്നിട്ടും........
എന്റെ ഓരോ വാക്കും 
ഒരു തൂവല്‍ കണക്കാണ് 
നിന്നിലെയ്ക്ക് പറന്ന് എത്തിയിരുന്നത് ...
എങ്കിലും........
വെയില്‍ ഉറങ്ങുമീ നാട്ടു വഴിയില്‍ 
ഓരോ സായഹ്നത്തിലും 
നിന്റെ വരവ് ഞാന്‍ പ്രതീക്ഷിക്കുന്നു ..


Saturday, 14 July 2012


ഓരോ യാത്ര പറയലുകളുടെയും അവസാനം 
പങ്കുവെയ്ക്കപ്പെടാത്ത ഒരു സ്നേഹ ചുംപനവും 
പറഞ്ഞു തീരാത്ത ഒരായിരം കാര്യങ്ങളും 
നെഞ്ഞുരുകുന്ന ഒരു നൊമ്പരവും 
എന്നില്‍ അവശേഷിക്കുമായിരുന്നു .....
ഏകാന്തതയില്‍ എരിഞ്ഞു തീരുന്ന 
ദിനങ്ങളുടെ അവസാനം 
ഒരു ചിരിയുടെ മറപറ്റി ..
കാറ്റില്‍ പറക്കുന്ന മുടിയും 
കണ്ണുകളില്‍ കുസൃതിയുമായി 
അവന്‍ വരും ...............
എങ്കിലും എന്നിലെ ശൂന്യത 
ചിലപ്പോള്‍ നിറയാതെ 
പരിഭവ മേഘം പെയ്തു തീരാതെ 
അങ്ങനെ നില നില്‍ക്കും....
മനസ്സില്‍ മഞ്ഞു പോലെ സങ്കടം നിറയും 
കണ്ണുകളില്‍ തൂവാനം ചിതറും 
തുറന്നിട്ട ജാലകത്തിനപ്പുറം 
മഞ്ഞ പൂക്കള്‍ നിറഞ്ഞ മരത്തില്‍ ഇരുന്ന്‌ 
ഒറ്റയ്ക്കാണെന്ന് ഒരു മഴ പക്ഷി പാടും