Saturday, 8 September 2012


നീ ഒരു നീലാകാശമാണ്‌
ഞാനോ ..........
നിന്നില്‍ ഉറഞ്ഞു കൂടുവാന്‍
മോഹിച്ച ഒരു
കാര്‍ മുകില്‍ തുണ്ടും........

Wednesday, 5 September 2012

ഞാനൊരു പുഴയാണ് 
എന്റെ തീരത്ത്
സ്വപ്നങ്ങളുടെ പുല്ലാന്നികളും 
മോഹങ്ങളുടെ പൂക്കൈതകളും 
പടര്‍ന്നു കിടക്കുന്നു 
എന്റെ ഓളപ്പരപ്പില്‍
വിഷാദത്തിന്റെ വെയില്‍ പാളിയും
കിനാക്കളുടെ വര്‍ണങ്ങളും
കെട്ടു പിണഞ്ഞു കിടന്നു
ഒരു വര്‍ഷ കാലത്തിന്റെ
തുടക്കത്തിലാണ്‌ ..
നിന്റെ പായ് വഞ്ചി
എന്റെ വിഷാദം മുറിച്ചു
എന്നിലൂടെ കടന്നു പോയത്
അന്നാണ് ആദ്യമായി
പുഴ കലങ്ങിയതും
പൂക്കൈതകളിലെ കിളികള്‍
പുഴയുടെ ഹൃദയത്തില്‍
ചേക്കേറിയതും.......
പുല്ലാനികള്‍ പൂക്കുന്നതും.......
പൂക്കൈത സുഗന്ധിയവുന്നതും
കിളികള്‍ ഭൂപാളം പാടുന്നതും
പുഴ അറിഞ്ഞു......
കാലം തെറ്റിയെന്ന പോലായിരുന്നൂ
ഗ്രീഷ്മത്തിന്റെ ആഗമനം
ഒരു തോണി പോലും
വരാത്തവിധം
ഗ്രീഷ്മം പുഴയെ ഉണക്കി കളഞ്ഞു...
എങ്കിലും ചുട്ടു പഴുത്ത
ഹൃദയവുമായി
വര്‍ഷത്തെയും
പായ് വഞ്ചികളെയും കാത്തു
പുഴ കിടക്കുന്നു
ഒരു മണല്‍ പാത പോലെ