Wednesday 15 August 2012

വെളിപാടിന്നു ശേഷം


ഞാനിന്നൊരു തീര്‍ത്ഥാടകയാണ് 
നിന്റെ മനസ്സ് വിട്ടിറങ്ങിയ 
അഭയാര്‍ത്ഥി .......
ഗൃഹാതുരതയുടെ പിന്‍ വിളി കേള്‍ക്കാതെ 
സ്മൃതികളെ വഴിയില്‍ ഉപേക്ഷിച്ച് ,
ഞാനീ യാത്ര തുടരുന്നൂ .....
ഒരിക്കല്‍ ഞാന്‍ നിന്റെ മനസ്സില്‍ 
താമസ്സിചിരുന്നൂ ...
നീ എന്റെ ഹൃദയത്തിലും ..
അതുകൊണ്ടാവാം 
യാത്ര പറയവേ 
ഉള്ളിലൊരു നോവ്‌ ചീന്തിയടര്‍ന്നത് 
ഒഴുക്കില്ലാത്ത പുഴ പോലായിരുന്നു 
നിന്റെ സ്നേഹം 
നിന്നില്‍ തുടങ്ങി നിന്നില്‍ തന്നെ അതവസാനിച്ചു ..
തിരിച്ചറിവുകള്‍ ഉണ്ടായ കാലത്ത് 
എന്റെ സ്വകാര്യതകള്‍ 
നിന്നില്‍ സ്മൃതി മണ്ഡപങ്ങള്‍ തീര്‍ത്തു തുടങ്ങിയിരുന്നൂ 
നിന്റെ ഓര്‍മ്മകള്‍ ആവേശിച്ച ദിനങ്ങളിലൊന്നിലാണ് 
ആദ്യമായി എനിക്ക് വിഭ്രാന്തി ഉണ്ടായതും 
എന്റെ ചിന്തകള്‍ വെളിപാട് തേടി 
മൌനത്തിന്റെ കരിന്തോടിനുള്ളില്‍ 
തപസ്സു ചെയ്യുവാന്‍ തുടങ്ങിയതും 
നിന്റെ സ്നേഹം .........
എന്റെ മോഹത്തിന്റെ 
കരിവളകള്‍ ഉടയ്ക്കില്ലെന്നും 
വിശുദ്ധികളെ അശുദ്ധമാക്കില്ലെന്നും 
സ്വപ്നങ്ങളെ അലസമാക്കില്ലെന്നും 
അറിഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും 
എന്റെ കിനാക്കള്‍ നരച്ചും 
കണ്ണുകള്‍ വലയങ്ങല്‍ക്കുള്ളിലും  ആയികഴിഞ്ഞിരുന്നൂ 
ഇനിയിത്ര മാത്രം 
ഈ യാത്ര മാത്രം 
ശൂന്യമായ ഏകാന്തതയുമായി 
പുലരിയെത്തും മുന്‍പ്,
പുഴയില്‍ പുതു വെള്ളം എത്തുന്നതിന്‍  മുന്‍പ് 
രാത്രി മുല്ലകള്‍ കൊഴിയുന്നതിന്‍ മുന്‍പ് 
അനുരാഗത്തിന്റെ കറ പുരളാത്ത 
പ്രണയത്തിന്റെ കപടതയില്ലാത്ത 
പുതു ഭൂമിയില്‍ എത്തി ചേരണം 

Tuesday 7 August 2012


ആര് പറയും
നീ പറയും എന്നുള്ളത്  എന്റെ തോന്നലാണ്
ഞാന്‍ പറയില്ലയെന്നത് നിന്റെ ധൈര്യവും
പറയുവാന്‍ ആഗ്രഹിച്ചതൊക്കെയും
ഹൃദയത്തില്‍ നിന്നും അടര്‍ന്ന്
ചുണ്ടുകള്‍ക്കിടയില്‍ വീണു
പിടഞ്ഞു തീരുന്നത്
നമ്മള്‍ വെറുതെ നോക്കി നിന്നു........

Thursday 2 August 2012


പ്രണയാന്ത്യം

അവന്‍ പറഞ്ഞു ........
നിന്റെ കണ്ണുകളിലെ
അവസാന പ്രണയ നക്ഷത്രവും
അണഞ്ഞിരിക്കുന്നു ..........
നിന്റെ ഓര്‍മ്മകള്‍
എന്നെ ആരാച്ചാരാക്കുന്നു   
എനിക്ക് നിന്നെ കഴുവിലേറ്റണം 
തൂങ്ങിയാടി അകന്നു പോയേക്കാവുന്ന
നിന്റെ കാല്‍ പാദങ്ങളിലെ വിരലുകള്‍
എന്റെ നെടുവീര്‍പ്പിനാല്‍ വലിച്ചുകെട്ടണം
നിത്യ നിദ്രയില്‍ ചിരി മാഞ്ഞ ചുണ്ടുകളില്‍
അന്ത്യ ചുംബനമേകണം 
എന്റെ മൃഗ തൃഷ്ണകള്‍ കലിയടക്കിയ
നിന്റെ  മോഹ സര്‍പ്പങ്ങള്‍ ഉറങ്ങുന്ന
കാവുകളില്‍ നിന്ന് ...
 ജീവന്‍ പിരിഞ്ഞകലുന്നതും
മരവിപ്പ് അരിച്ചു കേറുന്നതുമറിയണം .   
ഒരു നക്ഷത്രമായി നീയെന്റെ ആകാശത്ത്
വിരുന്നെത്തുന്നതും...
എനിക്കായി മാത്രം
കണ്ചിമ്മുന്നതും കാണണം

Wednesday 1 August 2012


പ്രണയാന്ത്യം

അവന്‍ പറഞ്ഞു ........
നിന്റെ കണ്ണുകളിലെ
അവസാന പ്രണയ നക്ഷത്രവും
അണഞ്ഞിരിക്കുന്നു ..........
നിന്റെ ഓര്‍മ്മകള്‍
എന്നെ ആരാച്ചാര്‍ ആക്കുന്നു
എനിക്ക് നിന്നെ തൂക്കില്‍ ഇടണം
തൂങ്ങിയാടി അകന്നു പോയേക്കാവുന്ന
നിന്റെ കാല്‍ പാദങ്ങളിലെ വിരലുകള്‍
എന്റെ നെടുവീര്‍പ്പിനാല്‍ വലിച്ചുകെട്ടണം
നിത്യ നിദ്രയില്‍ ചിരി മാഞ്ഞ ചുണ്ടുകളില്‍
അന്ത്യ ചുംബനം ഏകണം
എന്റെ മൃഗ തൃഷ്ണകള്‍ കലിയടക്കിയ
നിറെ മോഹ സര്‍പ്പങ്ങള്‍ ഉറങ്ങുന്ന
കാവുകളില്‍ നിന്ന് ...
 ജീവന്‍ പിരിഞ്ഞകലുന്നതും
മരവിപ്പ് അരിച്ചു കേറുന്നതും അറിയണം  ..  
ഒരു നക്ഷത്രമായി നീ എന്റെ ആകാശത്ത്
വിരുന്നെത്തുന്നതും...
എനിക്കായി മാത്രം
കണ്ചിമ്മുന്നതും   കാണണം