ഫേസ് ബുക്കില്‍ തെളിഞ്ഞ
അവളുടെ ചിത്രത്തിന്
എന്തോ പ്രത്യേകതകള്‍ ഉണ്ടെന്നു
ആദ്യം കണ്ടെത്തിയത് അവനാണ്
അവളുടെ വലിയ കണ്ണിലും
വല്ലപ്പോഴും പോസ്റ്റ് ചെയ്യുന്ന
കുറിപ്പുകളിലും പ്രണയം
കണ്ടെത്തിയതും അവനാണ്
അവളുമായി സംസാരിക്കുമ്പോള്‍
താനൊരു ചാലകമായി മാറുന്നത്
പലപ്പോഴും അവന്‍ തിരിച്ചറിഞ്ഞു
ഒന്ന് കാണുകയെന്നത്
അനിവാര്യമെന്ന് തോന്നിയപ്പോഴാണ്
അവനവളെ ക്ഷണിച്ചത്
സമാഗമ പ്രതീക്ഷയുടെ
രണ്ടു നാളുകള്‍ ....
മഴ മാറി നിന്ന
സായാഹ്നം കടന്നു
തന്റെ മുന്നിലെത്തിയ
പെണ്‍കുട്ടി .....
ഓരോ കാഴ്ചയും തന്നെ നിരാശ പെടുത്തുന്നത്
അവനറിഞ്ഞു
അവളുടെ തുടുപ്പില്ലാത്ത
വിരലുകളും..
ഉടുപ്പിന്റെ മുന്നിലെ ശൂന്യതയും
കറുപ്പ് നിറവും
അവനെ കുണ്ടിതപ്പെടുതി
ഒരു പെണ്‍കുട്ടി കറുപ്പ്
നിറം ഉള്ളവള്‍ ആയതിലും
സുന്ദരി അല്ലാതതിലും അവനു ആദ്യമായി
വിഷമം തോന്നി
പിരിഞ്ഞപ്പോള്‍ അവനില്‍ ഒന്നും
അവശേഷിക്കുന്നില്ലായിരുന്നു
പിന്നീടും അവളുടെ കവിതകള്‍
ഫേസ് ബുക്കില്‍ വന്നു
അതിന്നു താഴെ അവന്റെ
കമന്റുകള്‍ ഒരിക്കലും തെളിഞ്ഞില്ല
അവളുടെ ഫോണില്‍
അവന്റെ നമ്പരും
No comments:
Post a Comment