ഞാന്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടായിരുന്നു
എന്റെ ജാലകങ്ങളിലും ഉമ്മറത്തും
ദൌര്‍ഭാഗ്യത്തിന്റെ കാട്ടു ചെടികള്‍
പടര്‍ന്നു കയറി കിടന്നിരുന്നു
എന്റെ പ്രതീക്ഷകള്‍ പോലെ
അതില്‍ നിറയെ കടുത്ത നിറമുള്ള
കാട്ടു പൂക്കള്‍ വിരിയുകയും
കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു
വെള്ള പൂശിയ എന്റെ ചവിട്ടു പടികള്‍ക്കു മീതെ
നിര്‍ഭാഗ്യത്തിന്റെ കറുപ്പ് ചായം പടര്‍ന്നിരുന്നു
പ്രകാശമെത്താത്ത അകത്തളങ്ങളില്‍
ഭൂത കാലം മാറാല പിടിച്ചു കിടന്നിരുന്നു
എപ്പോഴോ ഒരു തോട്ടക്കാരനായി നീ അതുവഴി വന്നു
എന്നിലെ കാട്ടു പടര്പ്പുകള് വെട്ടി നീക്കി
ചുമരുകള്‍ക്കു പ്രണയത്തിന്റെ ചായം പൂശി
തൊടിയിലും മുറ്റത്തും മുന്തിരിയും ഞാവലും നട്ടു
ഞാനിപ്പോള്‍ ഒരു കൊട്ടാരമാണ്
വിശാലമായ എന്റെ പൂമുഖത്ത്
ആശ്വാസത്തിന്റെ ആട്ടു കട്ടിലായി
സാന്ത്വനത്തിന്റെ ഇളം കാറ്റായി നീയുമുണ്ട്
എപ്പോഴോ ഒരു തോട്ടക്കാരനായി നീ അതുവഴി വന്നു
ReplyDeleteഎന്നിലെ കാട്ടു പടര്പ്പുകള് വെട്ടി നീക്കി
ചുമരുകള്‍ക്കു പ്രണയത്തിന്റെ ചായം പൂശി
തൊടിയിലും മുറ്റത്തും മുന്തിരിയും ഞാവലും നട്ടു
NALLA VARIKAL INYUMORUPAADEZHUTHUKA.AASAMSAKAL
ആശംസകൾ...
ReplyDeleteഇത് പോരെ ....
ReplyDeleteനല്ല കവിത ദീപേച്ചി