നീല സാഗര നയനങ്ങള്‍ ചിമ്മവേ
നീളെ പെയ്യുന്നു പ്രണയത്തിന്‍ പൂമഴ
രാഗ മധുരമാം അധരങ്ങള്‍ കാണവേ
ആര്‍ദ്രമാകുന്നെന്‍ മാനസ സ്വപ്‌നങ്ങള്‍
സന്ധ്യ ചാഞ്ഞിടും പോലെയാ പൂങ്കവിള്‍
മെല്ലെ മെല്ലെ തുടുക്കുന്നത് കാണ്‍കെ
ലോല മേഘമായ് മാറുന്നു എന്നിലെന്‍
വിവശ കാമുക സങ്കല്‍പ്പ ചിന്തകള്‍
നിന്റെ കണ്ണിലെ പ്രണയത്തിന്‍ പവിഴവും
മധുരമൂറുന്ന ചുംബനക്കനികളും
എന്നുമെന്നും എനിക്കുള്ളതെന്ന് ഞാന്‍
എത്ര വൈകി തിരിച്ച് അറിഞ്ഞിടുവാന്‍
നിദ്രയെത്താത്ത രാവതിലാകവേ
ചകിത ചിത്തനായ് നീറിപ്പുകഞ്ഞു ഞാന്‍
എന്റെയോമന തന്‍ സ്നേഹ വായ്പ്പിനു
എന്ത് സമ്മാനമേകുമെന്നു ഓര്‍ക്കവേ
ഇല്ല വന്നില്ല ചിത്തത്തിലോന്നുമേ
തെല്ലു ചേരുന്ന മോഹന ശില്പങ്ങള്‍
പിന്നെയെന്തു ഞാന്‍ നല്‍കിടും കണ്മണീ
എന്നെയോര്‍ക്കുവാന്‍ സ്നേഹോപഹാരമായ്
ഒന്നും ഏകിയില്ലെന്നാകിലും നിന്നിലെന്‍
ഓര്‍മ്മകള്‍ പൂത്തുലഞ്ഞിടുമെങ്കിലും
ഒട്ടു നാളായി കൊതിക്കുന്നിതെന്‍ മനം
എന്‍ പ്രിയയ്ക്കൊരു സമ്മാനമേകുവാന്‍
ഉഴറി ഒട്ടേറെ അലഞ്ഞതിന്‍ ഒടുവിലെന്‍
ചകിത ചിന്ത തിരിച്ചറിഞ്ഞിടുന്നു
ഒന്നുമേയില്ല പകരമാസ്നേഹത്തിന്‍
മുന്നില്‍ വയ്ക്കുവാന്‍ സമ്മാന മായിതാ
ഈ ഭുവനത്തിലെ സകലമാന ജീവികളിലും പ്രണയം മാത്രം നിറച്ചുകൊണ്ടിരിക്കുന്ന ഭഗവാനെ ഞങ്ങള്‍ ആണുങ്ങള്‍ ഹീറോ ആയും പെണ്ണുങ്ങള്‍ സ്വന്തം പ്രാനനാധനയും എത്രയോ കാലങ്ങളായി കരുതിവരുന്നു ... അല്‍ഫുതം തന്നെ ..അല്ലെ ..
ReplyDelete