നിന്നോട് യാത്ര പറയുമ്പോള്‍
എന്ത് കൊണ്ടാണെന്ന് അറിയില്ല
എന്റെ കണ്ണുകള്‍ ചുവക്കുകയും
മേല്ച്ചുണ്ടുകള്‍ക്ക് മീതെ
വിയര്‍പ്പു മണികള്‍
പൊടിയുകയും ചെയ്യുമായിരുന്നു
പറയുവാനാവാത്ത വിധം ഒരു യാത്രാമൊഴി
എന്റെ തൊണ്ടയെ ചുട്ടു പൊള്ളിക്കുമായിരുന്നു
എനിക്ക് നേരെ വീശുന്ന കൈകള്‍ക്ക് പിന്നില്‍
നീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടിയ
നിന്റെ മിഴിയിണകള്‍ .......
പിന്‍ വിളിക്കോ മോഹങ്ങള്‍ക്കോ
തടഞ്ഞു നിര്‍ത്താനാവാത്ത
അനിവാര്യത ഉള്‍ക്കൊണ്ട്
ഹൃദയത്തില്‍ ഒരു
പെരുമഴ ഒളിപ്പിച്ചു വെച്ച്
ഞാന്‍ തിരികെ നിനക്ക് നേരെ കൈകള്‍
വീശും....
വീണ്ടും എന്നെന്കിലുമെന്ന പ്രത്യാശയോടെ ....
നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
കൊള്ളാം..
ReplyDeleteനന്നായിട്ടുണ്ട്. വീണ്ടൂം വരാം..
ReplyDeletevery nice deepa
ReplyDeleteഹൃദയത്തില്‍ ഒരു
ReplyDeleteപെരുമഴ ഒളിപ്പിച്ചു വെച്ച്
ഞാന്‍ തിരികെ നിനക്ക് നേരെ കൈകള്‍
വീശും....
വീണ്ടും എന്നെന്കിലുമെന്ന പ്രത്യാശയോടെ ....
നന്നായിട്ടുണ്ട്...
ആശംസകള്‍....