ബന്ധങ്ങൾ ഊഷ്മളമായി കൊണ്ട് പോകുമ്പോഴും അതിന്റെ ബന്ധനത്തിൽ പെടാതിരിക്കുന്നവർ ഭാഗ്യവാന്മാർ ..ഒരു ബന്ധത്തിലും അധീശത്വം കാണിക്കാതെ വിധേയത്വം സൂക്ഷിക്കുന്നവർ പലപ്പോഴും വേദനിക്കേണ്ടി വരുന്നു. സ്വന്തമെന്നു കരുതി നെഞ്ചോടു ചേർക്കുന്നവർ പോലും വിഷപ്പല്ലുകൾ ആഴ്ത്തി കഴിഞ്ഞേ ഇക്കൂട്ടര് വിവരം അറിയൂ ..
ശ്രീ കുരീപ്പുഴ ശ്രീ കുമാറിന്റെ വാക്കുകൾ എത്ര അർത്ഥ പൂർണ്ണം ആണ്
വായിച്ചു നോക്കൂ
ഖേദപൂര്‍വ്വം (കുരീപ്പുഴ ശ്രീകുമാര്‍)
കപട സ്നേഹിതാ നിന്നോടു ജീവിത
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍
തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു
പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഗദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ നിന്നോടു വാസ്തവ-
കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍
ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെക്കില്ലിനി
കപട സ്നേഹിതാ നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍
ശരിയായ വാക്കുകള്‍
ReplyDeleteശക്തിയുള്ള കവിതയും
കൊള്ളാം .........സത്യസന്ധമായിട്ടുള്ള വരികള്‍
ReplyDelete