Tuesday 20 December 2011

സമ്മാനം





നീല സാഗര നയനങ്ങള്‍ ചിമ്മവേ
നീളെ പെയ്യുന്നു പ്രണയത്തിന്‍ പൂമഴ
രാഗ മധുരമാം അധരങ്ങള്‍ കാണവേ
ആര്‍ദ്രമാകുന്നെന്‍ മാനസ സ്വപ്‌നങ്ങള്‍

സന്ധ്യ ചാഞ്ഞിടും പോലെയാ പൂങ്കവിള്‍
മെല്ലെ മെല്ലെ തുടുക്കുന്നത് കാണ്‍കെ
ലോല മേഘമായ് മാറുന്നു എന്നിലെന്‍
വിവശ കാമുക സങ്കല്‍പ്പ ചിന്തകള്‍

നിന്റെ കണ്ണിലെ പ്രണയത്തിന്‍ പവിഴവും
മധുരമൂറുന്ന ചുംബനക്കനികളും
എന്നുമെന്നും എനിക്കുള്ളതെന്ന് ഞാന്‍
എത്ര വൈകി തിരിച്ച്‌ അറിഞ്ഞിടുവാന്‍

നിദ്രയെത്താത്ത രാവതിലാകവേ
ചകിത ചിത്തനായ് നീറിപ്പുകഞ്ഞു ഞാന്‍
എന്റെയോമന തന്‍ സ്നേഹ വായ്പ്പിനു
എന്ത് സമ്മാനമേകുമെന്നു ഓര്‍ക്കവേ

ഇല്ല വന്നില്ല ചിത്തത്തിലോന്നുമേ
തെല്ലു ചേരുന്ന മോഹന ശില്പങ്ങള്‍
പിന്നെയെന്തു ഞാന്‍ നല്‍കിടും കണ്മണീ
എന്നെയോര്‍ക്കുവാന്‍ സ്നേഹോപഹാരമായ്

ഒന്നും ഏകിയില്ലെന്നാകിലും നിന്നിലെന്‍
ഓര്‍മ്മകള്‍ പൂത്തുലഞ്ഞിടുമെങ്കിലും  
ഒട്ടു നാളായി കൊതിക്കുന്നിതെന്‍ മനം
എന്‍ പ്രിയയ്ക്കൊരു സമ്മാനമേകുവാന്‍

ഉഴറി ഒട്ടേറെ അലഞ്ഞതിന്‍ ഒടുവിലെന്‍
ചകിത ചിന്ത തിരിച്ചറിഞ്ഞിടുന്നു
ഒന്നുമേയില്ല പകരമാസ്നേഹത്തിന്‍
മുന്നില്‍ വയ്ക്കുവാന്‍ സമ്മാന മായിതാ  
         


1 comment:

  1. ഈ ഭുവനത്തിലെ സകലമാന ജീവികളിലും പ്രണയം മാത്രം നിറച്ചുകൊണ്ടിരിക്കുന്ന ഭഗവാനെ ഞങ്ങള്‍ ആണുങ്ങള്‍ ഹീറോ ആയും പെണ്ണുങ്ങള്‍ സ്വന്തം പ്രാനനാധനയും എത്രയോ കാലങ്ങളായി കരുതിവരുന്നു ... അല്‍ഫുതം തന്നെ ..അല്ലെ ..

    ReplyDelete