Saturday, 6 August 2011

പ്രണയ സ്മൃതികള്‍


പ്രണയ സ്മൃതികള്‍

പ്രണയം ഞങ്ങള്‍ക്കിടയില്‍
കനലുകള്‍ എരിച്ച കാലം
എല്ലാ ദിവസവും ഞങ്ങള്‍ക്ക്
...വസന്തകാലമായിരുന്നു .....
ഓരോ കാഴ്ചകളും
ഞങ്ങളെ വിസ്മയിപ്പിച്ചു
ആകാശം ഞങ്ങളുടെ പൂന്തോപ്പായി
നിലാവ് മെഴുകിയ മുറ്റത്തിരുന്നു
ഞങ്ങള്‍ ഞങ്ങളിലെയ്ക്കുള്ള ദൂരം അളന്നു
കണ്ണുകളില്‍ സ്വപ്നം നിറച്ചു ..
മൌനത്തിന്റെ ആഴങ്ങളിലിരുന്നു
ഒരായിരം കനവുകള്‍ നെയ്തു
അനുരാഗതിന്റെയും
ആനന്ദത്തിന്റെയും
കുടമുല്ലകള്‍ ഞങ്ങളുടെ
ചിരിയില്‍ വിടര്‍ന്നു നിന്നു
ഒരിക്കലും തീരാത്ത സ്നേഹം
ഞങ്ങള്‍ ഹൃദയത്തില്‍ നിറച്ചു
പിന്നീടെപ്പോഴോ
ഒരു കൊടുംകാറ്റു വന്നു
ഞങ്ങളെ രണ്ടു തീരങ്ങളിയ്ക്ക്
പറത്തി കൊണ്ടുപോയി
എങ്കിലും ഇന്നും
പ്രണയം കൊളുത്തിയ തിരികള്‍
മനസ്സില്‍ കെടാതെ നില്‍ക്കുന്നു
മധുര സ്മൃതികളായി

1 comment:

  1. ചേച്ചി കവിത നന്നായിട്ടുണ്ട് ..ഫോണ്ട് 16 മതി ടൈറ്റില്‍ ചെറുതാക്കു ..പറയുന്നതില്‍ വിഷമിക്കരുത്
    പിന്നെ വരാം...സ്നേഹത്തോടെ പ്രദീപ്‌

    ReplyDelete