Wednesday, 15 August 2012

വെളിപാടിന്നു ശേഷം


ഞാനിന്നൊരു തീര്‍ത്ഥാടകയാണ് 
നിന്റെ മനസ്സ് വിട്ടിറങ്ങിയ 
അഭയാര്‍ത്ഥി .......
ഗൃഹാതുരതയുടെ പിന്‍ വിളി കേള്‍ക്കാതെ 
സ്മൃതികളെ വഴിയില്‍ ഉപേക്ഷിച്ച് ,
ഞാനീ യാത്ര തുടരുന്നൂ .....
ഒരിക്കല്‍ ഞാന്‍ നിന്റെ മനസ്സില്‍ 
താമസ്സിചിരുന്നൂ ...
നീ എന്റെ ഹൃദയത്തിലും ..
അതുകൊണ്ടാവാം 
യാത്ര പറയവേ 
ഉള്ളിലൊരു നോവ്‌ ചീന്തിയടര്‍ന്നത് 
ഒഴുക്കില്ലാത്ത പുഴ പോലായിരുന്നു 
നിന്റെ സ്നേഹം 
നിന്നില്‍ തുടങ്ങി നിന്നില്‍ തന്നെ അതവസാനിച്ചു ..
തിരിച്ചറിവുകള്‍ ഉണ്ടായ കാലത്ത് 
എന്റെ സ്വകാര്യതകള്‍ 
നിന്നില്‍ സ്മൃതി മണ്ഡപങ്ങള്‍ തീര്‍ത്തു തുടങ്ങിയിരുന്നൂ 
നിന്റെ ഓര്‍മ്മകള്‍ ആവേശിച്ച ദിനങ്ങളിലൊന്നിലാണ് 
ആദ്യമായി എനിക്ക് വിഭ്രാന്തി ഉണ്ടായതും 
എന്റെ ചിന്തകള്‍ വെളിപാട് തേടി 
മൌനത്തിന്റെ കരിന്തോടിനുള്ളില്‍ 
തപസ്സു ചെയ്യുവാന്‍ തുടങ്ങിയതും 
നിന്റെ സ്നേഹം .........
എന്റെ മോഹത്തിന്റെ 
കരിവളകള്‍ ഉടയ്ക്കില്ലെന്നും 
വിശുദ്ധികളെ അശുദ്ധമാക്കില്ലെന്നും 
സ്വപ്നങ്ങളെ അലസമാക്കില്ലെന്നും 
അറിഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും 
എന്റെ കിനാക്കള്‍ നരച്ചും 
കണ്ണുകള്‍ വലയങ്ങല്‍ക്കുള്ളിലും  ആയികഴിഞ്ഞിരുന്നൂ 
ഇനിയിത്ര മാത്രം 
ഈ യാത്ര മാത്രം 
ശൂന്യമായ ഏകാന്തതയുമായി 
പുലരിയെത്തും മുന്‍പ്,
പുഴയില്‍ പുതു വെള്ളം എത്തുന്നതിന്‍  മുന്‍പ് 
രാത്രി മുല്ലകള്‍ കൊഴിയുന്നതിന്‍ മുന്‍പ് 
അനുരാഗത്തിന്റെ കറ പുരളാത്ത 
പ്രണയത്തിന്റെ കപടതയില്ലാത്ത 
പുതു ഭൂമിയില്‍ എത്തി ചേരണം 

2 comments:

  1. എന്റെ അമ്മുദീപമേ
    ഡാഷ് ബോര്‍ഡില്‍ നോട്ടിഫികേഷന്‍ കണ്ടുവെങ്കിലും ലിങ്ക് ഉണ്ടായിരുന്നില്ല
    പിന്നെ ശ്രദ്ധിച്ച് നോക്കിയപ്പഴല്ലേ ഒരു നീലക്കുത്ത് നടുവില്‍ കിടക്കുന്നു. അതില്‍ തൊട്ട് നോക്കിയപ്പോള്‍ ലിങ്ക് വര്‍ക്ക് ഔട്ട് ആയി
    അങ്ങനെ ഇവിടെയെത്തി

    ReplyDelete
  2. ഒരിക്കല്‍ ഞാന്‍ നിന്റെ മനസ്സില്‍ താമസ്സിചിരുന്നൂ ...
    നീ എന്റെ ഹൃദയത്തിലും ..

    മനോഹരം

    ഓണാശംസകള്‍

    ReplyDelete