പ്രണയാന്ത്യം
അവന്‍ പറഞ്ഞു ........
നിന്റെ കണ്ണുകളിലെ
അവസാന പ്രണയ നക്ഷത്രവും
അണഞ്ഞിരിക്കുന്നു ..........
നിന്റെ ഓര്‍മ്മകള്‍
എന്നെ ആരാച്ചാരാക്കുന്നു
എനിക്ക് നിന്നെ കഴുവിലേറ്റണം
തൂങ്ങിയാടി അകന്നു പോയേക്കാവുന്ന
നിന്റെ കാല്‍ പാദങ്ങളിലെ വിരലുകള്‍
എന്റെ നെടുവീര്‍പ്പിനാല്‍ വലിച്ചുകെട്ടണം
നിത്യ നിദ്രയില്‍ ചിരി മാഞ്ഞ ചുണ്ടുകളില്‍
അന്ത്യ ചുംബനമേകണം
എന്റെ മൃഗ തൃഷ്ണകള്‍ കലിയടക്കിയ
നിന്റെ മോഹ സര്‍പ്പങ്ങള്‍ ഉറങ്ങുന്ന
കാവുകളില്‍ നിന്ന് ...
ജീവന്‍ പിരിഞ്ഞകലുന്നതും
മരവിപ്പ് അരിച്ചു കേറുന്നതുമറിയണം .
ഒരു നക്ഷത്രമായി നീയെന്റെ ആകാശത്ത്
വിരുന്നെത്തുന്നതും...
എനിക്കായി മാത്രം
കണ്ചിമ്മുന്നതും കാണണം
പ്രണയാന്ത്യം :( കവിത നന്നായി .
ReplyDeleteഎട്ടുകാലിപ്രണയം പോലെ
ReplyDelete