ഇന്നലെ നിന്റെ പൂക്കൂട നിറയെ എന്റെ കിനാവിലെ
ജമന്തി പൂക്കള്‍ ആയിരുന്നൂ
നീ പെയ്തു തോര്‍ന്ന എന്റെ ആകാശത്
ഭൂതകാലത്തിന്റെ മേഘ കുഞ്ഞുങ്ങള്‍
നീ പടിയിറങ്ങിയ ഹൃദയത്തിന്‍ മുറ്റത്ത്
പണ്ട് നാമൊന്നായി എതിരേറ്റ സന്ധ്യയും
പുലരിയും കാറ്റും അനാഥമായി അലയുന്നു
നീ ഉപേക്ഷിച്ചു പോയ മോഹ തീരത്ത്
നമ്മള്‍ ഒന്നായി ചുമലേറ്റി ആടിയ
കിനാവിന്‍ മാരിവില്‍ കാവടി ചിതറി കിടക്കുന്നു
നിനക്കറിയാം നീയില്ലാതെ
എന്റെ പൂക്കള്‍ ചിരിക്കില്ല
കിളികള്‍ പാടില്ലാ
എന്നിട്ടുമെന്തിനാണ്
ഇന്നലെ നീ എന്റെ കിനാവിലെ
ജമന്തി പൂക്കളാല്‍
നിന്റെ പൂക്കൂട നിറച്ചത്
ജമന്തി പൂക്കള്‍ ആയിരുന്നൂ
നീ പെയ്തു തോര്‍ന്ന എന്റെ ആകാശത്
ഭൂതകാലത്തിന്റെ മേഘ കുഞ്ഞുങ്ങള്‍
നീ പടിയിറങ്ങിയ ഹൃദയത്തിന്‍ മുറ്റത്ത്
പണ്ട് നാമൊന്നായി എതിരേറ്റ സന്ധ്യയും
പുലരിയും കാറ്റും അനാഥമായി അലയുന്നു
നീ ഉപേക്ഷിച്ചു പോയ മോഹ തീരത്ത്
നമ്മള്‍ ഒന്നായി ചുമലേറ്റി ആടിയ
കിനാവിന്‍ മാരിവില്‍ കാവടി ചിതറി കിടക്കുന്നു
നിനക്കറിയാം നീയില്ലാതെ
എന്റെ പൂക്കള്‍ ചിരിക്കില്ല
കിളികള്‍ പാടില്ലാ
എന്നിട്ടുമെന്തിനാണ്
ഇന്നലെ നീ എന്റെ കിനാവിലെ
ജമന്തി പൂക്കളാല്‍
നിന്റെ പൂക്കൂട നിറച്ചത്
No comments:
Post a Comment