രാത്രി .....
ഉപയോഗ ശൂന്യമായ ഒരു 
കാലുറ പോലെ എന്റെ മുന്നില്‍  
വെറുതെ കിടന്നു.....
പകലുകളാവട്ടെ,
മിന്നല്‍ പിണരിന്റെ ചിറകു പോലെ 
എനിക്ക് മീതെ തൂങ്ങിയാടി
ഞാനോ....
ഒരു ശൂന്യതയുടെ നിഴലില്‍ 
എന്റെ ജീവനെ 
ഒളിപ്പിച്ചു വെച്ച് വെറുതെ ഉറക്കം നടിച്ചു 
അങ്ങനെ അങ്ങനെ.....
No comments:
Post a Comment