ഒരു ദിനത്തിന്റെ കൂടി തൂവലുകള്‍ കൊഴിഞ്ഞിരിക്കുന്നു .....
ഇന്നിന്റെ കാല്‍ കീഴിലേയ്ക്കു അണയുവാന്‍
ഞാന്‍ ചെയ്ത യുദ്ധങ്ങളുടെ ഭീകരത എന്നെ
കിടക്കയില്‍ വരിഞ്ഞിട്ടിരിക്കുന്നു .......
നിറമില്ലാത്ത ചായയില്‍ തുടങ്ങി
ചുളിവുകള്‍ വീഴാത്ത കിടക്ക വരെയുള്ള യാത്രയാണ്
എന്റെ ഒരു ദിവസം ....
ഏതെങ്കിലും ഒരു പ്രതീക്ഷയില്‍ തുടങ്ങി കൊടും നിരാശയിലും
സംഭ്രമതിലും എത്തി നില്‍ക്കുന്നതിനിടയില്‍
വീണു കിട്ടാറുള്ള പുഞ്ചിരി....
സ്നേഹിക്കാന്‍ വിമുഖത കാട്ടുന്ന കൂടുകാരന്റെ
കണ്ണില്‍ എപ്പോഴെങ്കിലും വിരുന്നെത്തുന്ന അനുകമ്പയുടെ തിരിനാളം..
എപ്പോഴോ എന്നെ കടന്നു പോവുന്ന കാറ്റില്‍ അവന്റെ ഗന്ധ്മുന്ടെന്ന അറിവ്
നിറമങ്ങിയ ചാര് കസാലയുടെ രൂപമുള്ള മുത്തശ്ശിയുടെ ....
കടല്‍ കണ്ണില്‍ ഒളിപ്പിക്കുന്ന അമ്മയുടെ
രാത്രിയില്‍ ഭര്‍ത്താവിനും കുട്ടിക്കുമിടയില്‍ വീര്‍പ്പുമുട്ടുന്ന കൂട്ടുകാരിയുടെ വിശേഷങ്ങള്‍
എല്ലാം കടന്നു സ്ത്രീത്വത്തിന്റെ നിലയ്കാത്ത വിശപ്പുമായി
കിടക്കയിലേയ്ക്ക് വീണ്ടും
നല്ല രസമുണ്ട് ..വായിച്ചു
ReplyDeleteസങ്ങര്ഷങ്ങള്‍ ഒരു പാട് ഉണ്ടല്ലോ