Monday, 4 February 2013


ഭ്രാന്തിന്റെ അടയാളങ്ങള്‍ 


കണ്ണിലൊരു കനലിന്റെ ചോപ്പ് പടരുമ്പോള്‍
ചിന്തയിലൊരു കുടം നീരതുറയുമ്പോള്‍
വാക്കുകളെ ആരോ വരിഞ്ഞു മുറുക്കുമ്പോള്‍
മൗനമൊരു വിഷാദ കുടയായ് വിടരുമ്പോള്‍
എങ്ങോ മറയുന്ന ബോധ നിലാവിന്റെ
പിന്നാലെ എത്തുവാന്‍ വയ്യാതെ ആവുമ്പോള്‍
പൊടുന്നനെ വീണു മരിക്കുന്ന ഓര്‍മ്മ തന്‍
പിന്നാമ്പുറത്തായി കാല്‍ വഴുതി വീഴുമ്പോള്‍..
തേങ്ങലൊത്തൊരു  ചിരി ചുണ്ടില്‍ നിറയുമ്പോള്‍
പുല്‍കിയ കരങ്ങളില്‍ കല്ലുകള്‍ കാണുമ്പോള്‍
കനവുകളെയെല്ലാം ഇരുമ്പ് അഴിക്കുള്ളിലായ്‌
ഒതുക്കി ഒരുങ്ങുക പ്രിയമാം മനസ്സേ നീ..
ഓര്‍ക്കുക നീയുമൊരു ഭ്രാന്തി ആയെന്നുനീ
വരവേല്‍ക്കുക ഇരുളിനെ നിന്നിലെയ്ക്കായെന്നും

4 comments:

  1. വെളിച്ചത്തെ വരവേല്‍ക്കാമല്ലോ

    ReplyDelete
  2. നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യൂ...

    ശുഭാശംസകൾ.....

    ReplyDelete