Sunday, 9 December 2012

ഓര്‍മ്മപ്പെടുത്തല്‍ 


തരളമൊരു തളിര്‍ ലതയായെന്നകതാരില്‍ 
നിന്റെയോര്‍മ്മകള്‍ തളിര്‍ത്തു നിന്നീടവേ 
മറവിതന്‍ ചെപ്പില്‍ ഒളിപ്പിക്കുവതെങ്ങനെ 
പ്രിയമാര്‍ന്ന നമ്മുടെ പ്രണയ കാലത്തെ ഞാന്‍ 

ചിന്തയില്‍ അന്തി തിരി പോലെ കത്തുന്ന 
മധുര കിനാക്കള്‍ തന്‍ ചാരത്തിരിക്കവേ 
ഇരുളിന്‍മറയാല്‍ മറയ്ക്കുവതെങ്ങനെ 
മിഴിവാര്‍ന്ന നമ്മുടെ പ്രണയകാലത്തിനെ

 എന്നിലായ് മാത്രമീ നിറവെന്നറിഞ്ഞിട്ടും 
മരുപ്പച്ചയാണ്‌ നിന്‍ മനമെന്നറിഞ്ഞിട്ടും 
എന്‍ കിനാകള്‍ തന്‍ മുറ്റത്തായിപ്പോഴും 
പൂത്തു നില്പ്പൂ നീ ഒരു രാജ മല്ലിയായ്

അകലെ സ്വസ്ഥമായ്‌ നീ ഇരിക്കുന്നു നിന്‍ 
പ്രിയ  മുഖങ്ങളൊത്തരുമയാം നിന്‍ കൂട്ടില്‍ 
ഇവിടെ   വേപഥുവാര്‍ന്നൊരു കനവുമായ് 
കാത്തിരിപ്പൂ നിന്‍ പ്രിയമാം സ്വരത്തെ ഞാന്‍ 

അറിക പ്രിയതമാ ഒരു മാത്രയെങ്കിലും 
അലയടിക്കുമെന്‍ സ്നേഹ കടലിനെ 
അതില്‍ ഉദിച്ചങ്ങോ ളിക്കുന്ന സൂര്യനായ് 
വരിക കാത്തിരിക്കുന്നു ഞാനിപ്പോഴും 




2 comments:

  1. അറിക പ്രിയതമാ ഒരു മാത്രയെങ്കിലും
    അലയടിക്കുമെന്‍ സ്നേഹ കടലിനെ
    അതില്‍ ഉദിച്ചങ്ങോ ളിക്കുന്ന സൂര്യനായ്
    വരിക കാത്തിരിക്കുന്നു ഞാനിപ്പോഴും

    നല്ല വരികൾ...
    ശുഭാശംസകൾ......

    ReplyDelete
  2. കൊളളാം സംഗീതാത്മകമായ ഒരു വിരഹഗാനം......ആശംസകള്

    ReplyDelete