മനസ്സുകള്‍ ചന്ത പോലെയാണ്
നിറയെ വ്യാപാരികള്‍ എത്തുന്ന
വലിയ കച്ചവടങ്ങള്‍ നടക്കുന്ന
നഗരത്തിലെ ഒരു ചന്ത ....
വരുന്നവരില്‍ ചിലര്‍
പലതും വാങ്ങിച്ചു കൂട്ടുന്നു
ചിലര്‍ കയ്യിലുള്ളത് വില്‍ക്കുന്നു
ചിലര്‍ക്ക് വന്‍ ലാഭം
മറ്റു ചിലര്‍ക്കോ വലിയ നഷ്ടങ്ങളും
കുറച്ചു പേര്‍ വെറുതെ വന്നു പോകുന്നുമുണ്ട്
ഇനിയുള്ളവരാകട്ടെ
സ്വയം വില്‍ക്കാന്‍ വന്നവരാണ്
വാങ്ങാന്‍ ആളെത്തും വരെ
അളവറിയാതെ
തൂക്കം അറിയാതെ
അവര്‍ സ്വയം
വിലപേശുന്നു
ഒരുവനും വാങ്ങാതെ
ആര്ര്‍ക്കും വേണ്ടാതെ
അവശേഷിക്കുന്നവ
മനസ്സില്‍ ചീഞ്ഞു നാറുന്നു
ഇത് വെറുമൊരു തോന്നലാണോ
ആവാം ......
pettanu post mattalle..alkar vayikkatte..
ReplyDeletegood