Tuesday, 7 May 2013

യാത്രയ്ക്കിടയിൽ... 

മോഹ  വൃക്ഷത്തെ പോലുമെരിക്കുന്ന 
വെറി പിടിച്ചൊരു മീന വെയിലത്ത് 
കൊടിയ ദാഹത്താൽ ആകെ വലഞ്ഞൊരു 
പഥിക ഞാനൊരു തണല് തിരയവേ 
ശോണ രേണുക്കൾ ശ്വേത കണങ്ങളായ് 
ഒഴുകിയെത്തിയെൻ കാഴ്ച മറയ്ക്കുന്നു ...
കാറ്റ് പോലും കടക്കാൻ മടിക്കുമീ 
തീഷ്ണ വേനലിൻ പടികളിൽ ഇരുന്നു ഞാൻ 
വരളും നാവു നനയ്ക്കുവാനായൊരു 
ഉറവയെന്നുടെ വായിൽ തിരയവേ 
പരിഹസിക്കുന്നു പറവകൾ പോലുമീ 
ബോധമില്ലാത്തതാം മൂഡ സഞ്ചാരിയെ 
എന്റെ പ്രത്യാശ തന്നുടെ വന്മരം 
കടപുഴകുമീ വേളയിൽ പോലും ഞാൻ..
കാതു കൂർപ്പിച്ചു കാത്തിരിക്കുന്നൊരു 
സഹ പഥികന്റെ പദ നിസ്വനത്തിനായ് ...



ദീപാമോഹൻ  വൈക്കം 

2 comments:

  1. കാറ്റ് പോലും കടക്കാൻ മടിക്കുമീ
    തീഷ്ണ വേനലിൻ പടികളിൽ ഇരുന്നു ഞാൻ

    തീക്ഷ്ണത അനുഭവിക്കുന്നുണ്ട് വരികളില്‍

    ReplyDelete
  2. നല്ല വരികള്‍!

    ReplyDelete