Friday 30 December 2011

ആഘോഷം




മഞ്ഞ നിറമുള്ള വെളിച്ചത്തില്‍
വിരുന്നകാരാകെ മഞ്ഞച്ചിരുന്നു
അവരുടെ കണ്ണുകളും വിരലുകളും
മഞ്ഞ ബാധിച്ചു വിളര്‍ത്തു പോയിരുന്നു
കുടിച്ചു ലക്ക് കെട്ട ഒരാള്‍ ഗായകനായി മാറി
അയ്യാളുടെ സംഗീതം അസംബന്ധമാവാതിരിക്കാന്‍
മറ്റു കുടിയന്മാര്‍ നര്‍ത്തകരായും മാറി
ചമയക്കൂട്ടില്‍ പൊതിഞ്ഞ പീഡിത മുഖങ്ങളില്‍
കൃത്രിമ ചിരിയുടെ വശ്യതയില്ലായ്മ
എങ്കിലും മഞ്ഞ വെളിച്ചത്തില്‍
അവര്‍ മദാലസകള്‍ ആയിരുന്നു
വിരുന്നിനെത്തിയവര്‍ പിരിഞ്ഞു തുടങ്ങി
അവസാനം മഞ്ഞവെളിച്ചവും
 അയാളും മാത്രം ബാക്കിയായി
ആഘോഷം അയാള്‍ ഒരുക്കിയതായിരുന്നു
ഭാര്യ അയാളെയും അയാള്‍ ഭാര്യയേയും
വേണ്ടാന്നു വെച്ചതിനു ..................

2 comments:

  1. മഞ്ഞക്കണ്ണട വെച്ചവന് എല്ലാം മഞ്ഞയെന്നു തോന്നും പോലെ അല്ലെ ?ആശംസകള്‍ !

    ReplyDelete
  2. ആശംസകള്‍ ഇനിയും എഴുതൂ ..

    ReplyDelete