Wednesday 24 August 2011

ഒരു സ്വപ്നം


ജാലകങ്ങളുള്ള ഒരു വീട് അവളുടെ സ്വപ്നമായിരുന്നു....
ഓല പാകിയ ഒറ്റമുറി വീട്ടിലിരുന്ന്ആകാശത്തേയ്ക്ക് തുറക്കുന്ന
ജനാലകളും അതിനെ മറയ്ക്കുന്ന നീല വിരികളുമുള്ള
കൊച്ചു വീട് അവള്‍ കിനാവ് കണ്ടു.
ജാലകതിനപ്പുരമുള്ള കാഴ്ചകള്‍ തുടുത്ത  പ്രഭാത്തങ്ങള്‍,  ചുവന്ന സന്ധ്യകള്‍
മധ്യാഹ്നത്തിന്റെ വിയര്‍പ്പു ചാലുകള്‍... തിമിര്‍ത്തു പെയ്യുന്ന മഴ....
വര്‍ണ്ണജാലങ്ങളുടെ ഇന്ദ്ര ചാപം ,എല്ലാം കനവിലവള്‍ കണ്ടു . 
ജാലകം  തുറക്കുന്ന ഒറ്റ വരിപ്പാതയിലൂടെ മുണ്ടിന്റെ കോന്തല
ഇടം കൈയിയില്‍ പിടിച്ച്‌, കണ്ണുകളില്‍ കുസൃതി നിറച്ച്
അവന്‍ തന്നിലേയ്ക്കു വിരുന്നു വരുന്നതും
സന്ധ്യയുടെ തുടുപ്പില്‍ അവനോടൊത്ത് യാത്ര പോകുന്നതും
സ്വപ്നം കണ്ട്തന്റെ ഒറ്റ മുറി വീട്ടിലിരുന്ന്
അവള്‍ വെറുതെ ചിരിച്ചു  
........................
..........................  

     

5 comments:

  1. സ്വപ്നം ...സ്വപ്നങ്ങള്‍ ആണ് പലപ്പോഴും പലരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുനത് തന്നെ .. അവളുടെ സ്വപ്നങ്ങള്‍ ഒക്കെയും വെറും സ്വപ്‌നങ്ങള്‍ മാത്രം ആയി പോകാതെ ഇരിക്കട്ടെ.. ആശംസകള്‍

    ReplyDelete
  2. കുന്നോളം സ്വപ്നം കാണുക ..എന്നാലെ കുന്നികുരുവോളം കിട്ടു

    ReplyDelete
  3. സഫലമാകുന്ന സ്വപ്നങ്ങൾക്കായി ആശംസകൾ നേരുന്നു
    വിഫലമാകുന്ന മോഹങ്ങൾ സ്വപ്നങ്ങൾ കൊണ്ട് സഫലമാകട്ടെ

    ReplyDelete
  4. സഫലമീ വരികള്‍ ....ആശംസകള്‍!

    ReplyDelete