നീ അറിയുവാൻ ( മാത്രം)
നിന്റെ യാത്രകൾ ആരംഭിച്ചത്
എന്നിൽ നിന്നായിരുന്നില്ല
അതൊരിക്കലും എന്നിൽ
അവസാനിച്ചി രുന്നുമില്ല
എന്നിട്ടും
മറ്റൊരാളിലേയ്ക്കുള്ള
നിന്റെ യാത്രകൾ
എന്നെ സങ്കടപ്പെടുത്തിയിരുന്നു
നിന്നെ എതിരേല്ക്കുവാൻ
എന്നിൽ ഒരായിരാൻ
കിനാപ്പൂക്കൾ വിരിഞ്ഞു
നിന്നിരുന്നു ..
എന്നിട്ടും
എന്നെ വരവേ റ്റിരുന്നത്
മരവിച്ച
നിന്റെ മൌനമായിരുന്നു
കണ്ടു മുട്ടിയപ്പോഴെല്ലാം
നിന്റെ കണ്ണുകളിൽ
അവജ്ഞയും
ചുണ്ടുകളിൽ
പരിഹാസവും
ആയിരുന്നു
എന്നിട്ടും
ചിറകറ്റ പ്രാവിനെപ്പോൽ
നിന്റെ കാൽ ച്ചുവട്ടിൽ
പിടയുവാനായിരുന്നു
എന്റെ മോഹമത്രയും
എന്റെ ചുംബനങ്ങളുടെയും
സ്നേഹത്തിന്റെയും
കണ്ണികൾ അറുത്തു
അകലങ്ങളിലേയ്ക്കു
നീ പോയപ്പോഴെല്ലാം
കാലവും സ്ഥലവും
മറന്നു ഞാൻ
കാത്തിരിക്കുന്നു
അനന്തമായ്
മുഗ്ദ്ധമൊരു തുള്ളി
തീർത്ഥ ജലം പോലെ
നീ എന്റെ നിറുകയിൽ
കുളിരായ്
നിറയുന്നത്