തീരുമാനങ്ങള്‍
പുതു വര്‍ഷം പിറക്കുകയാണ് .. അന്നയ്ക്കു വല്ലാതെ മടുപ്പ് തോന്നി . പുതിയ വര്‍ഷത്തില്‍ എടുക്കുവാന്‍
തീരുമാനങ്ങള്‍ ഒന്നും തന്നെ അന്നയ്ക്ക് ഇല്ലായിരുന്നു. എങ്കിലും നിര്‍വികാരതയുടെ 7 വര്‍ഷങ്ങള്‍ തനിക്കു സമ്മാനിച്ച പ്രിയപ്പെട്ടവനെ മനസ്സില്‍ നിന്ന് ഇറക്കി വിടാന്‍ ഈ വര്‍ഷമെങ്കിലും കഴിയണമേ എന്ന് അവള്‍ ആഗ്രഹിച്ചു. തീ പോലെ മനസ്സില്‍ പ്രണയം കൊണ്ട് നടന്നിട്ടും ... സ്നേഹ മഞ്ഞായി ഉരുകി തീര്‍ന്നിട്ടും.... തന്നെ കാണാതെ പോയ, അലിഞ്ഞു ചേരണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം ഏതോ കാരണങ്ങളാല്‍ തന്നെ അകറ്റി നിര്‍ത്തിയ .. അയാളെ മറക്കുവാന്‍ തനിക്കാവില്ല എന്നറിഞ്ഞിട്ടും അന്ന അത് ആഗ്രഹിച്ചു. പരിചയപ്പെട്ടതിനു ശേഷം ആദ്യമായി അന്ന അയാള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നില്ല.. അവളുടെ മൊബൈലില്‍ തെളിഞ്ഞ അയാളുടെ സന്ദേശം അവളെ സന്തോഷിപ്പിച്ചുമില്ല. അങ്ങനെ അയാളുടെ സാന്നിധ്യം ശബ്ദമായി പോലും ഇല്ലാത്ത കുറച്ചു ദിവസങ്ങള്‍ ...അന്നയ്ക്കു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഓരോ തവണയും ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ അയാളായിരിക്കുമെന്നു അവള്‍ പ്രതീക്ഷിച്ചു.. നിരാശയുടെ ഓരോ ദിനവും അന്നയെ തളര്‍ത്തി കൊണ്ടിരുന്നു. തന്റെ തോല്‍വി ഒരിക്കല്‍ കൂടി അന്ന തിരിച്ചറിഞ്ഞു. അവസാനം അയാളുടെ നമ്പര്‍ അവളുടെ മൊബൈലില്‍ തെളിഞ്ഞു. അന്നയ്ക്കൊന്നും പറയുവാനുണ്ടായിരുന്നില്ല മനസ്സില്‍ ഒളിപ്പിച്ച പരിഭവമല്ലാതെ..ആ സംസാരം അവസാനിച്ചപ്പോഴെയ്ക്കും തനിക്കൊരിക്കലും ജയിക്കുവാന്‍ കഴിയില്ലാ എന്നും തന്റെ ആകാശത്ത് പ്രണയ മഴ വില്ല് തെളിയില്ലാന്നും അന്നയ്ക്കു മനസിലായി ... കാരണം ഈ പുതു വര്‍ഷത്തില്‍ അവളെ സ്നേഹിച്ചു കൊല്ലണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു.. പാവം അന്ന !!!