ഇന്നലെ ഞാന്‍ എന്റെ ഹൃദയം വെറുതെ ഒന്ന് തുറന്നു നോക്കി ... അതില്‍ നീ മറന്നു വെച്ച മയില്‍പീലി തുണ്ട് ... നിന്റെ കിനാവിലേക്ക് നടന്നെത്തുവാന്‍ ഞാന്‍ ഉതിര്‍ത്ത വിയര്‍പ്പു മണികള്‍ ...........അടങ്ങാതെ അമര്‍ന്നു പോയ മോഹങ്ങളുടെ ചിപ്പികള്‍ .... ഒരു വേനലിന്നരുതിയില് പരസ്പരം ഉതിര്‍ത്ത നിശ്വാസ കുളിര് ....... കാണുന്ന മാത്രയില്‍ ഉയര്‍ന്നു പോവുന്ന നെഞ്ഞിടിപ്പിന്റെ ശമിക്കാത്ത താളം..നിന്റെ നിസ്സംഗതയുടെ മഞ്ഞനിറം .... എന്റെ നിരാശയുടെ നരച്ച പൂക്കള്‍ ...ഞാന്‍ ഹൃദയം അടച്ചു .... എറിഞ്ഞു ഉടയ്ക്കുവാന്‍ ആവില്ലല്ലോ...